കാസര്‍ഗോഡ് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

MDMA Arrest

കാസര്‍ഗോഡ് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള പത്വാടിയിലെ അബൂബക്കര്‍ സിദ്ദിഖിനെ മീഞ്ച കുളൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനക്കിടെയാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അബൂബക്കര്‍ സിദ്ദിഖ് പിടിയിലായത്. 8.77 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അറസ്റ്റിലായ പ്രതിക്ക് മറ്റേതെങ്കിലും കേസില്‍ ബന്ധം ഉണ്ടോയെന്നു അന്വേഷിച്ചു വരികയാണ് പൊലീസ്.

അതേസമയം തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി. തമ്പാനൂര്‍ സ്വദേശി വിഷ്ണു എസ് കുമാര്‍ (24) ആണ് പിടിയിലായത്. 10 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.

Also Read : http://കഴക്കൂട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

ബംഗളുരുവില്‍ നിന്ന് വാങ്ങി കച്ചവടത്തിനായി കൊണ്ടുവന്ന എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്.ബംഗളുരു കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് യുവാവ് പിടിയിലായത്.

പവര്‍ ബാങ്കിനുള്ളില്‍ രണ്ടു കവറുകളിലാണ് സിന്തറ്റിക് ലഹരി ഒളിപ്പിച്ചു വച്ചിരുന്നത്.അടിപിടി കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ ആദ്യമാണ് ലഹരിക്കേസില്‍ പിടിയിലാകുന്നത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീമും തുമ്പ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News