എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി ഏറ്റുമാനൂര്‍ തോട്ടിപ്പറമ്പില്‍ വീട്ടില്‍ മാത്യു എബ്രഹാ(35)മിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 1.71 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.
ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്. ഒ അന്‍സല്‍ എ.എസ്, എസ്. ഐ മാരായ അഖില്‍ദേവ്, മനോജ്, എ.എസ്.ഐ സജി, സി.പി.ഒമാരായ ജ്യോതി കൃഷ്ണന്‍, വിനീഷ് കെ.യു, ജോസ്, ബാലഗോപാല്‍, ഡെന്നി, അജിത്ത്. എം.വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് മാത്യു എബ്രഹാമിനെ പിടികൂടിയത്.
അതേസമയം തൃശ്ശൂർ വടക്കാഞ്ചേരി കുണ്ടന്നൂരിലും കഴിഞ്ഞ ദിവസം പൊലീസ് വൻ കഞ്ചാവ് വേട്ട നടത്തിയിരുന്നു. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ പിടിയിലായി. ധർമ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കഞ്ചാവ് പിടികൂടിയത്. വടക്കാഞ്ചേരി പോലീസും സിറ്റി ഡാൻസാഫ് ടീമും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. വടക്കാഞ്ചേരി, എരുമപ്പെട്ടി, കുന്നംകുളം മേഖലകളിൽ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് ഓർഡർ നൽകി എത്തിച്ച ആളുകൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ; തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; പിക്കപ്പ് വാനിൽ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി
വടക്കാഞ്ചേരി സി ഐ റിജിൻ എം തോമസ്, ഗുരുവായൂർ സിഐ പ്രേമാനന്ദകൃഷ്ണൻ, എസ്ഐ മാരായ അനുരാജ് പ്രദീപ്, എ എസ് ഐ ജിജേഷ്, എസ്സിപിഒ അരുൺ, ബാബു, ഹോം ഗാർഡ് ഓമനക്കുട്ടൻ, സിറ്റി ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here