എറണാകുളത്ത് മയക്ക് മരുന്നുകളുമായി രണ്ട് യുവാക്കൾ പിടിയിൽ. ഇവരുടെ പക്കൽ നിന്നും എൽഎസ്ഡി സ്റ്റാംപ് അടക്കം സിന്തറ്റിക് ഡ്രഗ്സുകൾ ആലുവ റൂറൽ പൊലീസ് പിടികൂടിയത്.
വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്‌നാസ് എന്നിവരാണ് പിടിയിലായത്. മുഹമ്മദ് അസ്ലമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 26 ഗ്രാം എംഡിഎയും രണ്ട് കിലോ കഞ്ചാവുംകണ്ടെത്തി. ബെംഗളൂരു, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ ലഹരി കേരളത്തിലേക്ക്എത്തിച്ചിരുന്നത്.
Also read: പുള്ളിപ്പുലി കടിച്ചെടുത്തോടിയ കുഞ്ഞിനെ പൊലീസ് രക്ഷിച്ചു
നായത്തോട് കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അജ്‌നാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽനിന്ന് 22 എൽഎസ്ഡി സ്റ്റാമ്പ്, 13 ഗ്രാം എംഡിഎംഎ, 700 ഗ്രാം കഞ്ചാവ് എന്നിവ പൊലീസ് പിടിച്ചെടുത്തു. ചില്ലറ വില്പനയ്ക്ക് സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read: മൂർഖൻ വിഴുങ്ങിയ പാത്രം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here