എടക്കര ഗവണ്മെന്റ് ഹൈസ്കൂളിലെ വാട്ടർ ടാങ്കുകളും പരിസരവും യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ശുചീകരിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പങ്കുവെച്ച പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കി. മലപ്പുറം ജില്ലാ പ്രസിഡന്റ് പി ഷബീർ,ബ്ലോക്ക് സെക്രട്ടറി എ അനസ്,ബ്ലോക്ക് പ്രസിഡന്റ്, ജെ എം ഷബീബ്, മേഖല സെക്രട്ടറി നജീബ്, പ്രസിഡന്റ് താഹിർ,ബ്ലോക്ക് കമ്മിറ്റി അംഗം സഫ്‌വാൻ പി.എസ് മേഖല ജോയിന്റ് സെക്രട്ടറി ഷബീബ്,തുടങ്ങിയവർ നേതൃത്വം നൽകി.
ALSO READ: ചായ ലൗവേഴ്‌സ് അറിയാന്‍ തിളപ്പിച്ച് ‘വിഷ’മാക്കല്ലേ…. കാന്‍സര്‍ വന്നേക്കാം….
പഠനോത്സവത്തിന്റെ ഭാഗമായി മുഴുവൻ പൊതുവിദ്യാലയങ്ങളിലെയും വാട്ടർടാങ്കും, ക്ലാസ്സ് മുറികളും, പരിസരവുമുൾപ്പെടെ വരും ദിവസങ്ങളിൽ യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ ശുചീകരിക്കുമെന്നും വി കെ സനോജ് അറിയിച്ചു.
ALSO READ: തൃശൂരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു
വി കെ സനോജിന്റെ പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here