ഹെൽമെറ്റ്‌ എടുത്തതിനെ ചൊല്ലിയുള്ള തർക്കം; തൃശൂരിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം

തൃശൂർ കയ്പമംഗലത്ത് യുവാക്കൾ തമ്മിൽ സംഘർഷത്തിൽ രണ്ടു പേർക്ക് മർദ്ദനമേറ്റു. കയ്പമംഗലം മൂന്നുപീടികയിൽ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പെരിഞ്ഞനം സ്വദേശികളായ അശ്വിൻ, ജിതിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.

ALSO READ: പ്ലസ് ടു വിദ്യാർത്ഥിയെ കാണ്മാനില്ല; ധരിച്ചിരിക്കുന്നത് ചുവന്ന ഷർട്ട്, ഇരുനിറം അഞ്ചടി അഞ്ചിഞ്ച് ഉയരം

ഹെൽമെറ്റ്‌ എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. യുവാക്കളെ ഒരു സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇരുകൂട്ടരും സുഹൃത്തുക്കളാണെന്ന് പറയുന്നു. സംഘം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.

ALSO READ: 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ; ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ പിടികൂടി മലപ്പുറം പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News