എംഡിഎംഎയുമായി യുവാവിനെ പിടികൂടി

എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. അടൂര്‍ പെരിങ്ങനാട് പുത്തന്‍ചന്ത അയനിവിള വടക്കേവീട്ടില്‍ റിജോ രാജ(24)നെയാണ് പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡും അടൂര്‍ പൊലീസും ചേര്‍ന്ന് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക്
കവറില്‍ സൂക്ഷിച്ചിരുന്ന 0.480 മില്ലീ ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.

Also Read: തൃക്കാക്കര നഗരസഭ പണക്കിഴി വിവാദം; നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ വിജിലന്‍സ് കേസ്

രഹസ്യവിവരത്തെതുടര്‍ന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. സ്വന്തം ആവശ്യത്തിന് വാങ്ങിയതാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഉറവിടം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഓണക്കാലത്തോടനുബന്ധിച്ച് ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന് ഊര്‍ജ്ജിതമായ നടപടികള്‍ പൊലീസ് ജില്ലയില്‍ സ്വീകരിച്ചുവരികയാണ്. അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, എസ്.ഐ.മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Also Read: കൊച്ചിയില്‍ മധ്യവയ്‌സ്‌കനെ യുവാവ് തലയ്ക്കടിച്ച് വീഴ്ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News