അതിജീവിതകളെ നിരന്തരം അധിക്ഷേപിക്കുന്നു; രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസെടുത്തു

rahul-easwar-youth-commission-of-kerala

അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന പൊലിസ് മേധാവിയോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതിജീവിതകളെ രാഹുല്‍ ഈശ്വര്‍ നിരന്തരം അധിക്ഷേപിക്കുന്നതായി യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജര്‍, ദിശ എന്ന സംഘടനയുടെ പരാതിയിലാണ് കേസ്.

Read Also: അവഹേളന പരാമര്‍ശം; ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനോട് ഹാജരാകാൻ യുവജന കമ്മീഷന്‍

അതിനിടെ, അവഹേളന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരെ യുവജന കമ്മീഷന്‍ രംഗത്തെത്തി. വിനു വി ജോണിനോട് നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. രഞ്ജിത്ത് ഇസ്രയേല്‍ നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം കലോത്സവത്തിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തിരുന്നു. കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍ ഒന്നാം പ്രതിയാണ്. തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തത്. ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് കേസ്. കേസിലെ രണ്ടാംപ്രതി റിപ്പോര്‍ട്ടര്‍ ഷഹബാസ് ആണ്.

കണ്ടാലറിയാവുന്ന മറ്റൊരു റിപ്പോര്‍ട്ടറാണ് കേസിലെ മൂന്നാം പ്രതി. കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നായിരുന്നു കേസ്. അരുണ്‍ കുമാര്‍ സഭ്യമല്ലാത്ത ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News