തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസികസമ്മർദം സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജനകമ്മീഷൻ. വിദേശത്തും ജോലിയും പഠനവും വാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് പരാതികൾ ഏറുകയാണെന്നും ചെയർമാൻ എം ഷാജർ പറഞ്ഞു. കോട്ടയത്ത് ജില്ലാതല യുവജനകമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസിക സമ്മർദം സംബന്ധിച്ചു യുവജനകമ്മീഷൻ ശാസ്ത്രീയ പഠനം നടത്തും. ഈ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനം. മുൻകാലങ്ങളെ അപേക്ഷിച്ചു കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി എം ഷാജർ പറഞ്ഞു.
വിദേശത്തും ജോലിയും പഠനവും വാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തുന്ന കമ്പനികളെക്കുറിച്ച് പരാതികൾ വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ യുവജനകമ്മീഷൻ ജില്ലാതല അദാലത്തിൽ 21 പരാതികൾ പരിഗണിച്ചു. 10 പരാതികൾ തീർപ്പാക്കി. 11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി അഞ്ച് പരാതികളാണ് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here