ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ളയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നിടത്തേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരാണ് സംഘര്‍ഷം സൃഷ്ടിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേ സമയം കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായതുപോലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.
കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്ത് എക്‌സിക്യുട്ടീവ് യോഗം ആരംഭിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറിയത്. കോണ്‍ഫറന്‍സ് ഹാളിലേയ്ക്ക് അതിക്രമിച്ചു കയറിയ പ്രവര്‍ത്തകര്‍ ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ളയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മാനദണ്ഡങ്ങള്‍ മറികടന്ന് സ്റ്റേഡിയം നൃത്ത പരിപാടിക്കായി വിട്ടു നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം എന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം.
പിന്നീട് പൊലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് കെ ചന്ദ്രന്‍പിള്ള വ്യക്തമാക്കി.കായികേതേര പരിപാടികള്‍ക്ക് സ്റ്റേഡിയം നല്കരുതെന്ന് നിയമമില്ല.സ്റ്റേഡിയത്തില്‍ ഉണ്ടായതുപോലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനും പരിഹാരം നിര്‍ദേശിക്കാനുമായി 3 അംഗ വിദഗ്ധ സമിതി സ്റ്റേഡിയം സന്ദര്‍ശിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കി.
അതേ നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.നിലവില്‍ പരിശോധിച്ച മൂന്ന് അക്കൗണ്ടുകളില്‍ ഒരു അക്കൗണ്ടില്‍ മാത്രമാണ് 38 ലക്ഷം രൂപ കണ്ടെത്താനായത്.പരിപാടിയുടെ ഭാഗമായി പിരിച്ച കോടികള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here