സംഘർഷഭരിതമായി സെക്രട്ടേറിയറ്റ് പരിസരം; തലസ്ഥാനത്ത് പൊലീസിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിനിടെ സംഘർഷം. പൊലീസിനുനേരെ പ്രവർത്തകർ സംഘർഷമഴിച്ചുവിട്ടു. പൊലീസിന്റെ കയ്യിൽ നിന്നും ഷീൽഡുകൾ പിടിച്ചുവാങ്ങി തകർത്തു. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനുനേരെ പ്രവർത്തകർ കല്ലും വടികളും വലിച്ചെറിഞ്ഞു.

Also Read; ‘കൈരളിയുടെ ക്ലാസ് വേണ്ട’; മാധ്യമപ്രവർത്തകനോട് രാഹുൽ മാങ്കൂട്ടത്തിന്റെ ആക്രോശം

സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത വാഹനം രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പൊലീസ് വാഹനത്തിനു നേരെ കല്ലെറിഞ്ഞ പ്രവർത്തകർ പൊലീസ് ബസിന്റെ ഗ്ലാസ് അടിച്ചു തകർത്തു. കണ്ടോൺമെൻറ് എസ്ഐ ദിൽജിത്തിന്‌ മുഖത്ത് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പൊലീസിനെ ഭീഷണിപ്പെടുത്തുകയും പ്രകോപിപ്പിക്കാനും ശ്രമിച്ചു.

Also Read; ബാനറിലെ വാചകങ്ങൾ അറിയാമെങ്കിൽ അറിയാം.. ഇല്ലെങ്കിൽ ഇല്ല; എസ്എഫ്‌ഐ ബാനറിനെ പിന്തുണച്ച് മീന കന്തസ്വാമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News