ആറ്റിങ്ങലിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം; നഗരസഭ കൗൺസിലറുടെ വീട് അടിച്ചു തകർത്തു

തിരുവനന്തപുരം ആറ്റിങ്ങലിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. സിപിഐഎം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ നജാമിന്റെ വീട് അടിച്ചു തകർത്തു. നവകേരള യാത്രക്ക് നേരെ തുടങ്ങിയ അക്രമമാണ് യൂത്ത് കോൺഗ്രസ് തുടരുന്നത്.

ALSO READ: രാജ്യത്ത് ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകാൻ കാനഡ

മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തുന്ന നവകേരള യാത്ര തിരുവനന്തപുരത്ത് എത്തിയത് മുതൽ തുടങ്ങിയതാണ് യൂത്ത് കോൺഗ്രസ് അക്രമം. മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞത് മുതൽ ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ് അക്രമം തുടരുകയാണ്.സിപിഐഎം പ്രവർത്തകർക്കും വീടുകൾക്കും നേരെ വ്യാപക ആക്രമം യൂത്ത് കോൺഗ്രസ് അഴിച്ചുവിട്ടു. ആറ്റിങ്ങൽ നഗരസഭ കൗൺസിലർ നജാമിന്റെ വീടിന്റെ ജനൽ ചില്ലുകളും വാതിലും അക്രമിസംഘം അടിച്ചു തകർത്തു.

ALSO READ: പാർലമെന്റ് ആക്രമണം; മുഖ്യ സൂത്രധാരൻ ലളിത് ഝായുടെ കസ്റ്റഡി കാലാവധി അടുത്ത മാസം 5 വരെ

കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് നടത്തിയ അക്രമത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാരകമായി പരിക്കേറ്റിരുന്നു. നവകേരള സദസ് സമാപിക്കും വരെ തലസ്ഥാന ജില്ലയെ സമാനമായ അന്തരീക്ഷത്തിൽ നിർത്താനാണ് കോൺഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റ് പരിസരങ്ങളിൽ വ്യാപകമായ അക്രമം പൊലീസിന് നേരെ യൂത്ത് കോൺഗ്രസും കെ എസ് യു അഴിച്ചു വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News