നഗരൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണം; ജില്ലയിലാകെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി

തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജൂലൈ 9 ന് ജില്ലയിൽ എല്ലാ മേഖല കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ ഷിജൂഖാൻ, പ്രസിഡൻ്റ് വി അനൂപ് എന്നിവർ വാർത്തിക്കുറിപ്പിൽ അറിയിച്ചു. രണ്ടു ദിവസം മുൻപ് വർക്കലയിൽ ഒരു സ്കൂൾ വിദ്യാർത്ഥിയെ യൂത്ത് കോൺഗ്രസ്സുകാർ മർദിക്കുകയുണ്ടായി. സംഭവത്തെപ്പറ്റി ആരാഞ്ഞ ഡിവൈഎഫ്ഐ മുൻ നഗരൂർ മേഖല പ്രസിഡൻ്റ് അഫ്സലിനെതിരെ ഫോണിൽ വധഭീഷണി മുഴക്കി.

Also Read: തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

സംഭവത്തെ സംബന്ധിച്ച് ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. ഇന്ന് മുപ്പതോളം യൂത്ത് കോൺഗ്രസ് ഗുണ്ടകൾ നഗരൂർ ആലിൻമൂട്ടിലെത്തുകയും യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സുഹൈലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകൾ ചേർന്ന് മുളക് പൊടി, കമ്പി, വടിവാൾ, കല്ലുകൾ തുടങ്ങിയവ ഉപയോഗിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഡിവൈഎഫ്ഐ മുൻ നഗരൂർ മേഖല പ്രസിഡന്റ് അഫ്സൽ, യൂണിറ്റ് പ്രസിഡന്റ് തേജസ്, യൂണിറ്റ് സെക്രട്ടറി അൽഅമീൻ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഫ്സൽ, അൽത്താഫ്, അഫ്സൽ, ആഷിഖ് എന്നിവരടക്കം എട്ടു പേർക്ക് ഗുരുതര പരിക്കേറ്റു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരിൽ അഫ്സൽ, അൽ അമീൻ എന്നിവരുടെ നില അതീവ ഗുരുതരമാണ്.

Also Read: യൂത്ത് കോൺഗ്രസ് ഗുണ്ടാ വിളയാട്ടം; 8 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News