നഗരൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി, അക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചികിത്സയില്‍ തുടരുന്നു

തിരുവനന്തപുരം നഗരൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പുലര്‍ച്ചെയാണ് തെളിവെടുപ്പ് നടത്തിയത്. പ്രദേശത്ത് പൊലീസ് സുരക്ഷ തുടരുന്നു.

Also Read; ‘കേരള സർക്കാരിന്‍റെ ഇച്ഛാശക്തികൊണ്ടാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായത്, ലോക തുറമുഖ ഭൂപടത്തിൽ ഇത് ഒന്നാമതെത്തും’: കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

നാടിനെ നടുക്കിയ നഗരൂരിലെ യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ സ്ഥലത്ത് പൊലീസ് സുരക്ഷ തുടരുകയാണ്. നിലവില്‍ പ്രദേശത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പുലര്‍ച്ചെയാണ് തെളിവെടുപ്പ് നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ 11 പേരാണ് കേസിലെ പ്രതികള്‍. അക്രമത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡണ്ട് സുഹൈല്‍ ബിന്‍ അന്‍വറാണ് കേസിലെ ഒന്നാംപ്രതി.

Also Read; ‘വാണിജ്യ- തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകൾ, വിഴിഞ്ഞം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു’: വി എൻ വാസവൻ

ഇയാളുടെ സഹോദരനും കെഎസ്‍യു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ടുമായ സഹിലാണ് പ്രതിയാണ്. അതേസമയം അക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചികിത്സയില്‍ തുടരുകയാണ്. തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ അഫ്‌സലിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെങ്കിലും ഐസിയുവില്‍ നിന്ന് മാറ്റാന്‍ ആകുന്ന സ്ഥിയില്‍ അല്ല. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ അഫ്‌സലിന് ഇനിയും ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News