ആര്‍മി ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപിച്ച് ലെക്കുകെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം

ആര്‍മി ഉദ്യോഗസ്ഥനും കുടുംബത്തിനുംനേരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം. വ്യാഴായ്ച ഉച്ചയ്ക്കാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും ചാണ്ടി ഉമ്മന്‍ നേതൃത്വം നല്‍കുന്ന യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററുമായ വിതുര തേവിയോട് സ്വദേശി പി എസ് അജീഷ്നാഥാണ് അതിക്രമം നടത്തിയത്.

കാറില്‍ മടങ്ങുകയായിരുന്നു വിതുര ചായം സ്വദേശിയായ ആര്‍മി ഉദ്യോഗസ്ഥനും കുടുംബവും. അലക്ഷ്യമായി തെറ്റായ വശത്തിലൂടെ ഒരു കാര്‍ ഇവരുടെ വാഹനത്തിന് മുമ്പിലുണ്ടായിരുന്നു. മല്ലമ്പ്രകോണത്ത് എത്തിയപ്പോള്‍ ഇതേ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ടു. കാറില്‍ ആരെന്നറിയാന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവിങ് സീറ്റിലിരുന്ന് മദ്യപിക്കുന്ന അജീഷിനെ കണ്ടു.

Also Read : ഫെഫ്ക യൂണിയന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡന്റ് സിബി മലയില്‍, ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍

തുടര്‍ന്ന് നാട്ടുകാരനായ നേതാവിനോട് ഈ പ്രവൃത്തി ശരിയാണോയെന്ന് ചോദിച്ചതോടെ അജീഷ് പുറത്തിറങ്ങി ഇദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെയും കുടുംബാംഗത്തെയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. പിന്നീട് നടുറോഡില്‍ വിലങ്ങനെ കിടന്ന് യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചു. കുടുംബം വലിയമല പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News