എൻജിഒ യൂണിയൻ സമരപന്തൽ ആക്രമിച്ച് യൂത്ത്‌ കോൺഗ്രസ്‌; വനിതാ ജീവനക്കാർക്കടക്കം പരിക്ക്

ngo union

യൂത്ത്‌ കോൺഗ്രസ്‌ എൻജിഒ യൂണിയൻ സമരപന്തൽ ആക്രമിച്ചു. കേരള എൻജിഒ യൂണിയന്‍റെ നേതൃത്വത്തിൽ ഭിന്നശേഷി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വയനാട് സിവിൽ സ്റ്റേഷൻ പരിസരത്താണ് കൂട്ടധർണ്ണ സംഘടിപ്പിച്ചത്. ഈ വേദിയിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറിയത്.

ഭിന്നശേഷി ജീവനക്കാരെയടക്കം ആക്രമിക്കുകയും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന യൂണിയന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിജയകുമാറിനെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.

ALSO READ; അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

യൂത്ത്‌ കോൺഗ്രസ്‌ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട്‌ കളക്ട്രേറ്റിന്‌ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച്‌ എൻജിഒ യൂണിയൻ ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചു. വനിതാ ജീവനക്കാരെ ഉൾപ്പടെ ആക്രമിച്ചിട്ടുണ്ട്. ജീവനക്കാരായ അർഷ,വിജില എന്നിവർക്ക്‌ പരിക്കേറ്റു. പരിക്കേറ്റവർ കൽപ്പറ്റ ഗവ ആശുപത്രിയിൽ ചികിത്സയിലാണ്.

സമരപന്തലിലേക്ക്‌ അതിക്രമിച്ച്‌ കയറി വനിതാ ജീവനക്കാരെ മർദ്ദിച്ചതിനൊപ്പെ തടഞ്ഞ പോലീസുകാരെയും ആക്രമിച്ചു. വയനാട്ടിൽ യൂത്ത്‌ കോൺഗ്രസ്‌ ആക്രമണം ആസൂത്രിതമാണ്. സമാധാനപരമായി പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയായിരുന്ന എൻജിഒ യൂണിയന്‍റെ പ്രവർത്തകരെ ആക്രമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News