ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ അക്രമിക്കാൻ യൂത്ത് കോൺഗ്രസ്സ് ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

കോഴിക്കോട് ക്വട്ടേഷൻ ടീമിനെ ഉപയോഗിച്ച് കുന്ദമംഗലത്തെ നവകേരള സദസ്സ് അലങ്കോലപ്പെടുത്താനും മുഖ്യമന്ത്രിയെ അക്രമിക്കാനും യൂത്ത് കോൺഗ്രസ്‌ ശ്രമം നടന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ. നിരവധി കേസുകളിൽ പ്രതിയായ പൈങ്ങോട്ടുപുറത്തെ ക്വട്ടേഷൻ ഗുണ്ടാ നേതാവ് യാസിന്റെ നേതൃത്വത്തിലാണ് ആക്രമിസംഘം എത്തിയത്. ആക്രമിസംഘത്തെ തടയാൻ ശ്രമിച്ച നവകേരളസദസ്സ് വളണ്ടിയർമാരെയും ഇവർ മർദ്ദിക്കുകയും ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം നേതാക്കൾ ഉൾപ്പെടെ ഉന്നതരുടെ അറിവോടുകൂടിയാണ് അക്രമം നടന്നതെന്നും ഡിവൈഎഫ്‌ഐയുടെ കുറിപ്പിൽ പറയുന്നു.

ALSO READ: സി.എ.എ നടപ്പാക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ ഒരേയൊരു സംസ്ഥാനം കേരളമാണ്: മുഖ്യമന്ത്രി

കേരള സർക്കാറിന്റെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ജനപങ്കാളിത്തവും ജനകീയതയും കണ്ട് വിളറിപൂണ്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് ഏത് വിധേനയും അക്രമം നടത്തി കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യമാണുള്ളത്.
കുന്ദമംഗലത്ത് അക്രമം അഴിച്ചുവിട്ട ആക്രമികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച ഉന്നതനേതാക്കളുടെ പങ്ക് അന്വേക്ഷിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ALSO READ: നവകേരള സദസിൽ പങ്കെടുത്ത ഡിസിസി അംഗത്തിന് സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News