കണ്ണൂർ മട്ടന്നൂരിൽ സഹകരണ ബാങ്കിലെ നിയമനത്തെച്ചൊല്ലി കോൺഗ്രസ്സിൽ തമ്മിലടി. കോൺഗ്രസ്സ് ഭരിക്കുന്ന ബാങ്കിൽ മുൻ കെപിസിസി അംഗം ബന്ധു നിയമനം നൽകിയെന്നാണ് യൂത്ത് കോൺഗ്രസ്സിന്റെ ആരോപണം.യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധം ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിലും കയ്യാങ്കളിയിലും കാലാശിച്ചു.
Also Read; ‘ഇന്ത്യ രാമരാജ്യമല്ല’ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ എന്‍ഐടി വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു
കോൺഗ്രസ്സ് ഭരിക്കുന്ന മട്ടന്നൂർ സഹകരണ റൂറൽ ബാങ്കിലെ നിയമനത്തെചൊല്ലിയാണ് കോൺഗ്രസ്സുകാർ തമ്മിൽ പരസ്യ ഏറ്റുമുട്ടൽ. ബാങ്കിന്റെ മുൻ പ്രസിഡന്റും മുൻ കെപിസിസി അംഗവുമായ നേതാവ് കൊച്ചുമകന് അനധികൃത നിയമനം നൽകിയെന്നാണ് യൂത്ത് കോൺഗ്രസ്സ് ആരോപണം. ജോലി ലഭിച്ചയാൾ ബിജെപി അനുഭാവിയാണെന്നും യൂത്ത് കോൺഗ്രസ്സ് ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ബാങ്കിലേക്ക് നടത്തിയ മാർച്ച് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചു.
നിയമനം റദ്ദ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരുക്കുകയൊ ചെയ്യണമെന്നാണ് യൂത്ത് കോൺഗ്രസ്സിന്റെ ആവശ്യം. കോൺഗ്രസ്സിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന മട്ടന്നൂരിൽ പുതിയ ആഭ്യന്തര കലഹത്തിന് വഴി തുറന്നിരിക്കുകയാണ് ബാങ്ക് നിയമന വിവാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here