അന്വേഷണം വൈകിപ്പിക്കുന്നു; പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസിന്റെ കുത്തിയിരുപ്പ് സമരം

കൊല്ലത്ത് കാണാതായ കുട്ടിയുടെ അന്വേഷണം വൈകിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസിന്റെ കുത്തിയിരുപ്പ് സമരം. പൂയപ്പള്ളി പോലീസ് സ്റ്റേഷൻ മുന്നിലാണ് യൂത്ത് കോൺഗ്രസ് കുത്തിയിരുന്ന് സമരം നടത്തുന്നത്. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നിരവധി പ്രവർത്തകരാണ് പോലീസ് സ്റ്റേഷനിൽ കുത്തിയിരിക്കുന്നത്. ഇവരെ നിയന്ത്രിക്കാൻ ഒമ്പതോളം പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. കാണാതായ കുട്ടിയെ കണ്ടെത്തണം എന്നാവശ്യപ്പെട്ടാണ് സമരം.

ALSO READ: കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മുമ്പും ശ്രമം; അന്വേഷണം ഊര്‍ജ്ജിതം

രാവിലെ മുതൽ ഈ പോലീസുകാരാണ് കുട്ടിക്കായുള്ള തിരച്ചിൽ നടത്തി വന്നത്. കോൺഗ്രസിന്റെ സമരം പ്രമാണിച്ച് പോലീസുകാരെ തിരിച്ചു വിളിക്കുകയായിരുന്നു. തുടർന്ന് റോഡ് ഗതാഗതവും പോലീസുകാരുടെ പ്രവർത്തനത്തെയും തടസപ്പെടുത്തുന്ന തരത്തിൽ കോൺഗ്രസ് സമരം തുടരുകയാണ്.

ALSO READ: കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; ആദ്യം ഫോൺ വന്നത് പാരിപ്പള്ളിയിലെ ഒരു കടയിലെ സ്ത്രീയുടെ ഫോണിൽ നിന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News