യൂത്ത് കോൺഗ്രസ് കേരളഘടകത്തിന്റെ ദേശീയ സമിതികൾ പിരിച്ചുവിട്ടു. റിസർച്ച് ഡിപ്പാർട്ട് മെന്റും ഔട്ട് റീച്ച് സെല്ലും പിരിച്ചു വിട്ടുകൊണ്ട് സംസ്ഥാന അധ്യക്ഷൻ അറിയിപ്പ് നൽകി. ദേശീയ റിസർച്ച് കമ്മിറ്റിയിൽ നിന്നും ഷഹബാസിനെ ഒഴിവാക്കിയതിൽ മറ്റ് കമ്മിറ്റികളിലെ അംഗങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. ഇവരെ പിരിച്ചു വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുനസംഘടന.
ALSO READ: നവകേരള സദസ്സ്: എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില്‍
യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് നിർമാണത്തിൽ കോഴിക്കോടും പേരാമ്പ്ര സബ് കോടതിയുടെ ഉത്തരവ് പ്രകാരം യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് ഷഹബാസ് വടേരി നൽകിയ പരാതിയിൽ മുഹമ്മദ് നിഹാൽ, ജറിൽ ബോസ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്.
നേരത്തെയും ഗുരുതര ആരോപണങ്ങളുമായി ഷഹബാസ് രംഗത്തെത്തിയിരുന്നു. കേസിൽ കേരളത്തിലെ രണ്ട് കോൺഗ്രസ് എം.എൽ.എമാർക്ക് പങ്കുണ്ടെന്നാണ് നേരത്തെ ഷഹബാസ് വടേരി മൊഴി നൽകിയത്.
ALSO READ: മൂവാറ്റുപുഴയില്‍ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here