പ്രവര്‍ത്തകരുടെ തമ്മിലടിയെ തുടര്‍ന്ന് കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം റദ്ദാക്കി. ഇന്ന് നടക്കാന്‍ ഇരുന്ന പ്രതിനിധി സമ്മേളനം ഉള്‍പ്പെടെ എല്ലാ നടപടികളും നിറുത്തി വയ്ക്കാന്‍ സംസ്ഥാന നേതൃത്വമാണ് നിര്‍ദേശം നല്‍കിയത്. ഇന്നലെ തിരുനക്കരയില്‍ നടന്ന പൊതുസമ്മേളനത്തിനിടയിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
യൂത്ത് കോണ്‍ഗ്രസ് ജില്ല സമ്മേളനത്തിന് മുന്നോടിയായി നടന്ന പൊതു സമ്മേളനത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുട്ടിയത്. ഡിസിസി പ്രസിഡണ്ടിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു തമ്മിലടി. പരിപാടിക്കിടെ ഡിസിസി പ്രസിഡണ്ടിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം.
സമ്മേളനത്തിന്റെ ഭാഗമായി ഇന്നാണ് പ്രതിനിധി സമ്മേളനം നിശ്ചയിച്ചത്. എന്നാല്‍ പ്രവര്‍ത്തകരുടെ തമ്മിലടിയെ തുടര്‍ന്ന് സമ്മേളനത്തിന്റെ നടപടികള്‍ സംസ്ഥാന നേതൃത്വം റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സമ്മേളനം നടത്താന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. ഏറെ നാളായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും, യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ നിലക്കുന്ന അഭിപ്രായ ഭിന്നതയാണ് പ്രവര്‍ത്തകരുടെ തമ്മിലടിയെ തുടര്‍ന്ന് മറനീക്കി പുറത്ത് വന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here