അരിതേ ഇത് അരുത്! തള്ളലാണ് സാറേ മെയിൻ… കൊടുക്കാത്ത കാശിന്റെ മഹിമ പറഞ്ഞ് കോൺഗ്രസ്; കയ്യോടെ പൊക്കി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി

കോൺഗ്രസ് നേതാവ് അരിത ബാബുവിന്റെ ഫേസ്ബുക് പോസ്റ്റിനു യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി  മേഘ രഞ്ജിത്ത് നൽകിയ മറുപടി വൈറലാകുന്നു. കഴിഞ്ഞവർഷം രാഹുൽ മാങ്കൂട്ടത്തിനു വേണ്ടി സമരത്തിന് ഇറങ്ങിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പൊലീസുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ വിവരങ്ങളും തുടർ സംഭവങ്ങളും അരിതാ ബാബു ഫേസ്ബുക്കിൽ പങ്കുവെച്ചു. മേഘക്ക് 8 ലക്ഷം നൽകിയെന്നും തുടർചികിത്സക്കായി സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചുവെന്നും കാട്ടി കോൺഗ്രസിനെ പുകഴ്ത്തി അരിത ബാബു കുറിച്ചു.

എന്നാൽ ഈ പോസ്റ്റിനു താഴെ മേഘ തന്നെ കുറിച്ച കമന്റ് ആണ് വൈറലാകുന്നത്. ‘ഈ പറഞ്ഞ തുക തനിക്ക് കൈ മാറാതെ ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയത് അത് കൂടി പരസ്യമായി പറയണം, താനും കൂടി അറിയണമല്ലോ തന്റെ പേരിൽ ആരാണ് വലിയൊരു തുക കൈപ്പറ്റിയത് എന്ന് ആണ് മേഘ അരിതയുടെ പോസ്റ്റിൽ കുറിക്കുന്നത്.

ഇതിനു പിന്നാലെ മേഘ ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി. ആശുപത്രി ചികിത്സ ഒഴികെ സാമ്പത്തിക സഹായം ലഭിച്ചില്ല എന്നും മേഘ പറഞ്ഞു. രാഹുൽ മാങ്കുട്ടവും കെസി വേണുഗോപാലും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം കോൺഗ്രസിന്റെ നിരവധി നേതാക്കൾ ആശുപത്രിയിൽ എത്തിയെങ്കിലും മർദ്ദനത്തിൽ ഏറ്റ പരിക്കുകളുമായി തങ്ങൾ ഇപ്പോഴും ജീവിക്കുകയാണെന്ന് അവർ പറയുന്നു. പലതവണ കോൺഗ്രസ് നേതാക്കളോടും ചികിത്സാസഹായം ആവശ്യപ്പെട്ടിട്ടും ഒരു പൈസ പോലും ലഭിച്ചില്ല എന്ന് മാത്രമല്ല കിട്ടാത്ത പണത്തിന്റെ പേരിൽ ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുകയാണെന്നും മേഘ പറഞ്ഞു.

ALSO READ: കലോത്സവത്തിലെ ദ്വയാര്‍ത്ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്, അരുണ്‍കുമാര്‍ ഒന്നാം പ്രതി

ജോലിക്ക് പോകാൻ പോലും കഴിയാതെ നിരന്തരം ആശുപത്രിയുമായി കഴിയുകയാണ് കുടുംബം പാർട്ടിക്കു വേണ്ടി സമരം ചെയ്തതോടെ തന്റെ കുടുംബം തന്നെ തകർന്നു പോയതായും ഇവർ വിഷമത്തോടെ പറയുന്നു ഏക മകളുടെ പഠനത്തിനും മരുന്നിനും പണമില്ലാതെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കാൻ കോൺഗ്രസിന്റെ ഒരു നേതാവും മുന്നോട്ടു വരുന്നില്ല എന്നുള്ളതാണ് ഈ കുടുംബത്തെ ഏറെ വിഷമിപ്പിക്കുന്നത്. എങ്കിലും ഇത്തരം പരാതികൾ ഒന്നും തന്നെ പുറത്തു പറയാൻ ഇവർ കൂട്ടാക്കത്തതിന്റെ കാരണം ഇവർ അത്രമേൽ പാർട്ടീയെ സ്നേഹിക്കുന്നുവെന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News