യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി; ഷഹബാസ് വടേരിയുടെ ആരോപണങ്ങളോട് പ്രതികരിക്കാതെ നേതാക്കൾ

യൂത്ത് കോൺഗ്രസ് മുൻ നാഷണൽ റിസർച്ച് കോ – ഓഡിനേറ്റർ, ഷഹബാസ് വടേരിയുടെ ആരോപണങ്ങളോട് പ്രതികരിക്കാതെ നേതാക്കൾ. സംഘടനാ തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം നടന്നു. ഷാഫി പറമ്പിലും, ടി സിദ്ദീഖും, വിദ്യാ ബാലകൃഷ്ണനും ഗൂഢാലോചന നടത്തി എന്നായിരുന്നു ഷഹബാസിൻ്റെ ആരോപണം.

Also Read; മരിച്ചു പോയ അച്ഛന്റെ ചിത്രത്തിനൊപ്പം സെല്‍ഫി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഗുരുതരമായ ആരോപണം ഉയർന്നിട്ടും യൂത്ത് കോൺഗ്രസ്സ് മുൻ നാഷണൽ കോ-ഓഡിനേറ്റർ ഷഹബാസ് വടേരിക്ക് മറുപടി നൽകാൻ നേതാക്കളാരും രംഗത്ത് വന്നില്ല. അവഗണിച്ച് മുന്നോട്ട് പോകാനാണ് നിലവിലെ ധാരണ. കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്ന ഭീഷണി ഉയർത്തിയ ഷഹബാസ് കോടതിയെ സമീപിക്കും.

Also Read; പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള സെല്‍ഫി പോയിന്റുകളുണ്ടാക്കാനുള്ള യുജിസി നിര്‍ദ്ദേശം ഉന്നതവിദ്യാഭ്യാസ മേഖലക്കാകെ അപമാനം; ഡോ ശിവദാസന്‍ എം പി

വ്യാജ ഇലക്ഷൻ ഐഡി കാർഡ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം മ്യൂസിയം പോലീസിന് തെളിവുകൾ കൈമാറുമെന്നും ഷഹബാസ് അറിയിച്ചു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെതിരായ കേസ് പിൻവലിക്കാനാണ് ദേശീയ നേതൃത്വം ഇടപെട്ട് ഷഹബാസിന് നാഷണൽ റിസർച്ച് കോ-ഓഡിനേറ്റർ പദവി നൽകിയത്. പണം ലഭിച്ചതായും ആരോപണം ഉയർന്നു. എന്നാൽ തൻ്റെ പേരിൽ നാഷണൽ സെക്രട്ടറി ശ്രാവൺ റാവു 10 ലക്ഷം രൂപ തട്ടിയെന്ന് ഷഹബാസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News