യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്, കൊല്ലത്തും അട്ടിമറി; രേഖകൾ കൈരളി ന്യൂസിന്

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ഡിസിസി സെക്രട്ടറിയുടെ പേരിൽ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വ്യാജ വോട്ട് ചെയ്തതിന്റെ തെളിവ് കൈരളി ന്യൂസിന്. പത്തനാപുരം സ്വദേശിയാ 55 വയസിലേറെ പ്രായമുള്ള ഷേക്ക് പരീതിന്റെ പേരിലാണ് വ്യാജ വോട്ട്. 2015ൽ 55 വയസായ ഷേക്ക് പരീതിന്റെ പേരിലും വ്യാജ ഐഡി ഉപയോഗിച്ച് വ്യാജ വോട്ട് ചെയ്തതായി ഐ ഗ്രൂപ് ആരോപിക്കുന്നു.

Also Read; വോട്ടേഴ്‌സ് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആരോപണം; ഇടുക്കി യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

എ ഗ്രൂപ്പ് സ്ഥാനാർത്ഥികൾക്കാണ് വോട്ടെന്ന് സൂചന. എ ഗ്രൂപ്പ് കാരനായ ഷേക് പരീദിന്റെ അറിവോടെയാണോ വ്യാജ വോട്ടെന്ന് വ്യക്തമല്ല. വോട്ട് റജിസ്ടർ ചെയ്യുമ്പോൾ ഒറ്റിപി ഷേക് പരീദിന്റെ മൊബൈൽ നമ്പറിൽ വരും അതിനാൽ വ്യാജ വോട്ട് നമ്പറിന്റെ ഉടമ അറിയാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം എ ഗ്രൂപ് നേതാവ് സിആർ നജീബ് കെഎസ്യു നേതാവ് യദുകൃഷ്ണനുമായി ഐ ഗ്രൂപ് വ്യാജ വോട്ട് ചെയ്തെന്ന് വെളിപ്പെടുത്തൽ കൈരളി ന്യൂസ് പുറത്ത് വിട്ടതിന് പിന്നാലെ എ ഗ്രൂപും പത്തനാപുരത്ത് വ്യാജവോട്ട് ചെയ്തെന്ന തെളിവും കൈരളി ന്യൂസ് പുറത്ത് വിട്ടു.

Also Read; വിശന്ന് കരഞ്ഞ കുഞ്ഞിന്റെ വായിൽ മദ്യം ഒഴിച്ചും തലക്കടിച്ചും കൊലപ്പെടുത്തി; അമ്മയും കാമുകനും പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News