യൂത്ത് കോണ്‍ഗ്രസ് വ്യാജ വോട്ടര്‍ ഐ ഡി നിര്‍മാണ കേസ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൈരളി ന്യൂസ് ഇംപാക്ട്

യൂത്ത് കോണ്‍ഗ്രസ് വ്യാജ രേഖ നിര്‍മാണ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ഫെനി, ബിനില്‍ ബിനു എന്നിവരാണ് കസ്റ്റഡിയിലായത്. അഭി വിക്രം അടക്കം മൂന്നുപേരാണ് കസ്റ്റഡിയിലായത്. കഴിഞ്ഞ ദിവസം അഭിവിക്രമിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അഭിയുടെ മൊബൈലും ലാപ്ടോപ്പും വ്യാജ രേഖയ്ക്കായി ഉപയോഗിച്ചുവെന്ന സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. തുടര്‍ന്നുള്ള സാങ്കേതിക
പരിശോധനയില്‍ വ്യാജ ഐഡി ഇലക്ഷന്‍ കാര്‍ഡുകളുടെയും സിമ്മുകളുടെയും രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വിവരം. ഇവരെ അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്യും.

read also:പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഫെനി, ബിനില്‍ ബിനു എന്നിവരെ തിരുവനന്തപുരത്ത് വച്ചാണ് പിടികൂടിയത്. ഇവര്‍ പത്തനംതിട്ട അടൂര്‍ സ്വദേശികളാണ്. പത്തനംതിട്ടയില്‍ നിന്നാണ് അഭി വിക്രമിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് ഇവര്‍.
read also:ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News