യൂത്ത് കോണ്‍ഗ്രസ് വ്യാജ തെരഞ്ഞെടുപ്പ് ഐഡി കേസ്; പ്രതികള്‍ സഞ്ചരിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍

യൂത്ത് കോണ്‍ഗ്രസ് വ്യാജ തെരഞ്ഞെടുപ്പ് ഐഡി കേസില്‍ പ്രതികള്‍ സഞ്ചരിച്ചത് രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറില്‍. കേസില്‍ ഒന്നും രണ്ടും പ്രതികളായ ഫെനിയെയും ബിനിലിനെയും ഈ കാറില്‍ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്‌. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ALSO READ: ആ കുറ്റബോധം അവസാനിപ്പിക്കാനൊരുങ്ങി ഇന്ദ്രൻസ്; എസ്‌എസ്‌എൽസി എന്ന ലക്ഷ്യത്തിലേക്ക്

വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചത് ‘എ’ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇതിനുവേണ്ടി ഗൂഢാലോചന നടന്നുവെന്നും പൊലീസ് റിമാഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി നിര്‍മ്മിച്ച സംഭവത്തില്‍ പ്രതികളുടെ പ്രവര്‍ത്തി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ALSO READ: വേണം വൈറ്റമിൻ ഡി, കുറഞ്ഞാൽ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തെല്ലാം?

വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചത് മറ്റെന്തിലും കാര്യത്തിനാണോയെന്നും പരിശോധിക്കണമെന്നും പ്രതികളുടെ സാമ്പത്തിക ഇടപാടും പരിശോധിക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News