യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി കാര്‍ഡ് പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. വ്യാജരേഖ നിര്‍മാണത്തിനും, ഐ ടി ആക്ട് പ്രകാരവുമാണ് കേസ്. ഐ പി സി 465, 471 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
അതേസമയം യൂത്ത് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവം ഗൗരവതരമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാന്‍ കഴിയുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു.
സംഘടനാ തെരഞ്ഞെടുപ്പിന് ലക്ഷക്കണക്കിന് വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചവര്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് എത്രത്തോളം നിര്‍മ്മിക്കുമെന്നാണ് ആശങ്കയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
read also:വ്യാപക വ്യാജ വോട്ട്; കെപിസിസി അംഗത്തിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here