യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ സൈബർഡോമും അന്വേഷണം തുടങ്ങി. വ്യാജ കാർഡ് നിർമിച്ച മൊബൈൽ ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആപ്പിന്റെ നിർമാതാക്കളെ കണ്ടെത്താനാണ് ആദ്യ ശ്രമം. ആപ്പ് നിർമ്മിച്ചത് സംഘടനാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമോയെന്ന് പരിശോധിക്കും. അതോടൊപ്പം തന്നെ ആരൊക്കെ ആപ്പ് ഉപയോഗിച്ചെന്നും സൈബർഡോം കണ്ടെത്തും.
അതേസമയം, കോഴിക്കോട് ജില്ലയിലും വ്യാജ ഐ ഡി വ്യാപകമെന്നാണ് കണ്ടെത്തൽ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. ജില്ലാ ജനറൽ സെക്രട്ടറിക്കും സംസ്ഥാന പ്രസിഡണ്ടിനുമടക്കം പോയ വോട്ടുകൾ വ്യാജ ഐ ഡി യിലൂടെയാണെന്നാണ് കണ്ടെത്തൽ. വോട്ടർ ഐ ഡിയിൽ ജനനത്തീയതി മാറ്റിയ മണ്ഡലം പ്രസിഡണ്ട് നേടിയത്. 590 ലധികം വോട്ടുകളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here