യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ രഞ്ജുവാണ് കീഴടങ്ങിയത്. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്ന് പൊലീസ് അറിയിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് കീഴടങ്ങല്‍.
ALSO READ:ബജറ്റില്‍ തിളങ്ങി പൊതുവിദ്യാഭ്യാസ മേഖല
അതേസമയം യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മുഖ്യകണ്ണി ജയ്സണ്‍ മുകളേല്‍ മുമ്പ് കീഴടങ്ങിയിരുന്നു. കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ജയ്സണ്‍, തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലായിരുന്നു കീഴടങ്ങിയത്.
CR കാര്‍ഡ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചത്. സി ആര്‍ കാര്‍ഡ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചതിലെ മുഖ്യ കണ്ണിയായിരുന്നു കീഴടങ്ങിയ ജയ്സണ്‍ മുകളേല്‍. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ജെയ്‌സണ്‍ കുറ്റം സമ്മതിച്ചിരുന്നു. ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ എളുപ്പമായിരുന്നുവെന്നും ഇതിനുള്ള സാങ്കേതികവിദ്യ താനാണ് പറഞ്ഞു കൊടുത്തത് എന്നുമായിരുന്നു ജെയ്‌സണിന്റെ മൊഴി. കാസര്‍ഗോഡ് കേന്ദ്രീകരിച്ചാണ് ഏറ്റവുമാദ്യം കാര്‍ഡ് നിര്‍മിച്ചത് എന്നും ജെയ്‌സണ്‍ പറഞ്ഞിരുന്നു.
ALSO READ:മാധ്യമപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷ്വറന്‍സ് പുതുക്കാനും പുതിയ അംഗങ്ങള്‍ക്ക് ചേരാനും അവസരം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here