യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; മുഖ്യകണ്ണി ജയ്‌സണ്‍ മുകളേല്‍ കീഴടങ്ങി

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മുഖ്യകണ്ണി ജയ്‌സണ്‍ മുകളേല്‍ കീഴടങ്ങി. കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ജയ്‌സണ്‍, തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും സ്റ്റേഷനിലെത്തി വിവരശേഖരണം നടത്തി.

CR കാര്‍ഡ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചത്. സി ആര്‍ കാര്‍ഡ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചതിലെ മുഖ്യ കണ്ണിയാണ് കീഴടങ്ങിയ ജയ്‌സണ്‍ മുകളേല്‍. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ജെയ്സണ്‍ കുറ്റം സമ്മതിച്ചിരുന്നു. ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ എളുപ്പമായിരുന്നുവെന്നും ഇതിനുള്ള സാങ്കേതികവിദ്യ താനാണ് പറഞ്ഞു കൊടുത്തത് എന്നുമായിരുന്നു ജെയ്സണിന്റെ മൊഴി. കാസര്‍ഗോഡ് കേന്ദ്രീകരിച്ചാണ് ഏറ്റവുമാദ്യം കാര്‍ഡ് നിര്‍മിച്ചത് എന്നും ജെയ്സണ്‍ പറഞ്ഞിരുന്നു.

Also Read: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; അന്വേഷണം പ്രാരംഭഘട്ടത്തില്‍: മുഖ്യമന്ത്രി

മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പ്രതി കീഴടങ്ങിയതിന് പിന്നാലെ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും എത്തി. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലും സംഘവുമാണ് സ്റ്റേഷനിലെത്തി വിവരശേഖരണം നടത്തിയത്. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയ ജെയ്‌സണിനെ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളുടെ സഹായി രാകേഷ് ആനന്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് പിടികൂടിയിട്ടുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News