യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് ; ഒരാളെ കൂടി പ്രതി ചേര്‍ത്തു

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാളെക്കൂടി പ്രതി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവിനെയാണ് പ്രതി ചേര്‍ത്തത്. വ്യാജ കാര്‍ഡ് നിര്‍മിക്കാന്‍ നാലാം പ്രതി വികാസ് കൃഷ്ണന് പണം നല്‍കിയെന്ന കണ്ടെത്തലിലാണിത്.

Also Read: വ്യാജ ഐഡി നിര്‍മാണം; വരുന്ന തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ട്രയല്‍ റണ്ണെന്ന് എ.എ റഹീം എം.പി

ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയത്. ദിവസം 1000 രൂപ വെച്ച് ഒരു മാസത്തേക്ക് പണം നല്‍കി. അഞ്ചാം പ്രതിയായാണ് രഞ്ജുവിനെ ചേര്‍ത്തത്. രഞ്ജു ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News