യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്റെ തട്ടിപ്പ്‌; കേസ്‌ പത്തനംതിട്ടയ്‌ക്ക്‌ മാറ്റും

യൂത്ത്‌കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വ്യാജ രേഖകൾ ചമച്ച്‌ നിയമനത്തട്ടിപ്പ്‌ നടത്തിയ കേസ്‌ പത്തനംത്തിട്ടയിലേക്ക് മാറ്റിയേക്കാം. കേസുമായി ബന്ധപ്പെട്ട പരാതിക്കാരെല്ലാം പത്തനംതിട്ട ജില്ലയിൽ നിന്നാണ്.
ജോലി വാഗ്ദാനം ചെയ്ത് പൈസ തട്ടിയാണ് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായത്.
താൽക്കാലിക നിയമനം നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്താണ് യുവതിയിൽനിന്ന്‌ 50,000 രൂപ തട്ടിയത്. കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്‌ഷനിസ്റ്റ്‌ ജോലിയാണ് യൂത്ത്‌കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അരവിന്ദ്‌ വെട്ടിക്കൽ യുവതിക്ക് വാഗ്ദാനം ചെയ്തിരുന്നത്.

ALSO READ: എന്‍ഐഎ പരിശോധന; ഭീകരവാദ പ്രവര്‍ത്തനം നടത്തിയ 15 പേര്‍ അറസ്റ്റില്‍

അഞ്ചോളം ആളുകളിൽ നിന്ന് ഇയാൾ പണം തട്ടിയതായി ആരോഗ്യവകുപ്പ്‌ ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. അരവിന്ദ്‌ നിയമന വാഗ്‌ദാനം നൽകി ബിവറേജസ്‌ കോർപറേഷനിലടക്കം തട്ടിപ്പ്‌ നടത്തിയിട്ടുണ്ട്‌. കന്റോൺമെന്റ്‌ പൊലീസിന്റെ പക്കൽ നിരവധി ആളുകളാണ് പത്തനംതിട്ട ജില്ലയിൽനിന്ന്‌ പരാതിയുമായി എത്തുന്നത്. പരാതിയുമായി ജില്ലാ പൊലീസ്‌ മേധാവിയുടെ ഓഫീസിനെ സമീപിക്കാനാണ്‌ ഇവർക്ക്‌ നിർദേശം ലഭിച്ചിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് അരവിന്ദിനെ പൊലീസ്‌ വിശദമായി ചോദ്യം ചെയ്യുകയാണ്‌. പത്തനംതിട്ട, ആറന്മുള, നിലയ്‌ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ തെളിവെടുപ്പ്‌ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News