യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് താനാണെന്ന് അവകാശപ്പെട്ട് യുവാവ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം കുറ്റിപ്പുറത്ത് നിന്ന് വിജയിച്ച മുഹമ്മദ് റാഷിദ് എന്നയാളെ ആർക്കും അറിയില്ലെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അവകാശവാദവുമായി യുവാവ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ഇങ്ങനെ ഒരാളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.
ALSO READ: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് പരാതി; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു
അതേസമയം, വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിന്മേൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയുൾപ്പടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നുണ്ട്.
ALSO READ: വ്യാപക വ്യാജ വോട്ട്; കെപിസിസി അംഗത്തിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here