കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി. ക്ലാപ്പന സ്വദേശി ആര്‍ രാജ് കുമാര്‍ ആണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ആണ് പ്രതി.
Read Also: ഡോ. വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതാണ് കേസ്. കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു. ഓച്ചിറ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കഞ്ചാവുമായി പിടിയിലായിരുന്നു. തൊടുപുഴ കാരിക്കോട് പാലമൂട്ടില്‍ റിസ്‌വാന്‍ നാസര്‍ (21) എന്ന റിസ്വാന്‍ പാലമൂടനെയാണ് തൊടുപുഴ എക്‌സൈസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പെരുമ്പിള്ളിച്ചിറ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് പട്രോളിങ് പാര്‍ട്ടിയെ കണ്ട് പരിഭ്രമിച്ച് ഓടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കഞ്ചാവ് കാണിച്ച് കൊടുത്തത്. പ്രതിക്കെതിരെ NDPS കേസ് രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെഎസ്യു നേതാവിനെ അറസ്റ്റ് ചെയ്തിരുന്നത്.
Key Words: youth congress leader arrested in pocso case
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here