സരിനെ പിന്തുണച്ച്‌ ഫേസ്ബുക് പോസ്റ്റ്‌; യൂത്ത് കോൺഗ്രസ്സ് നേതാവിന് മർദ്ദനം

SREEJITH

ഡോ പി സരിനെ പിന്തുണച്ച്‌ ഫേസ്ബുക് പോസ്റ്റ്‌ ഇട്ടതിന് യൂത്ത് കോൺഗ്രസ്സ് നേതാവിന് മർദ്ദനം. ശ്രീജിത്ത്‌ ബാബുവിനാണ് മർദ്ദനമേറ്റത്.യൂത്ത് കോൺഗ്രസ് നെൻമാറ നിയോജക മണ്ഡലം സെക്രട്ടറിയാണ് ഇയാൾ ഷാഫി പറമ്പിൽ വിഭാഗമാണ് മർദിച്ചതെന്നാണ്  ശ്രീജിത്ത് ആരോപിക്കുന്നത്.

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വാർത്താസമ്മേളനം നടത്തിയ ഡോ. പി സരിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബു ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ ഷാഫി പറമ്പിൽ വിഭാഗം ഭീഷണിയുമായി രംഗത്തെത്തി.
മുതിർന്ന നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് പിൻവലി ച്ചെങ്കിലും ഭീഷണി തുടർന്നു. ഇന്ന് രാവിലെ ജോലിക്ക് പോകുമ്പോൾ  നെന്മാറ ചേവക്കുളത്ത് വെച്ചാണ് കോൺഗ്രസ് ബൂത്ത് സെക്രട്ടറിയായ സതീഷ് വാസുവിൻ്റെ നേതൃത്വത്തിൽ മർദ്ധിച്ചത്. പരിക്കേറ്റ ശ്രീജിത്ത് ബാബു നെന്മാറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കോൺഗ്രസിലെ ഒരു വിഭാഗത്തെ അടിച്ചമർത്തുകയാണെന്ന് ശ്രീജിത്ത് ബാബു പറഞ്ഞു.ശ്രീജിത്ത് ബാബുവിൻ്റെ പരാതിയിൽ നെൻമാറ പോലീസ് കേസെടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി രാഹുൽ മാങ്കൂട്ടത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട്ടെ കോൺഗ്രസിനകത്ത് പൊട്ടിപ്പുറപ്പെട്ട കലാപം വ്യാപിക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News