പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് റിബലോ?; യൂത്ത് കോണ്‍ഗ്രസ് നേതാവും മത്സരരംഗത്ത്

പത്തനംതിട്ടയില്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വമുള്ള രണ്ട് സ്ഥാനാര്‍ത്ഥികള്‍. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന ആന്റോ ആന്റണിക്ക് പുറമേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് വിയും ആണ് മത്സര രംഗത്ത് ഉള്ളത്. അനൂപ് വിമത സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയതാണോ എന്ന സംശയം ഉയരുന്നുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അനൂപ് വി മത്സരിക്കുന്നത്. ഏനാദിമംഗലം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച വ്യക്തി കൂടിയാണ് അനൂപ്. പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത് പ്രശ്‌നങ്ങളില്‍ നിലനില്‍ക്കുകയാണ് അനൂപിന്റെ സ്ഥാനാര്‍ത്ഥിത്വം’

ജില്ലയിലെ എ ഐ ഗ്രൂപ്പുകള്‍ അസംതൃപ്തിയിലാണ്. ആന്റോാ ആന്റണിയുടെ മണ്ഡലം കണ്‍വെന്‍ഷനില്‍ നിന്ന് ശിവദാസ് നായര്‍ അസംതൃപ്തി മൂലം വിട്ടുനിന്നതും വാര്‍ത്തയായിരുന്നു. ആന്റൊ ആന്റണിക്കെതിരെയും പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. എം പി 15 വര്‍ഷം ജില്ല്ക്കായി ഒന്നും ചെയ്തിട്ടില്ല എന്നാണ് ആന്റോ വിരുദ്ധര്‍ പറയുന്നത്. അനൂപിന്റെ റിബില്‍ സ്ഥാനാര്‍ത്ഥിത്വം.

ഡമ്മി സ്ഥാനാര്‍ത്ഥി ആയിരുന്നു എന്ന് വിശദീകരണം നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. എന്നാല്‍ ഡമ്മി പിന്‍വലിക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യത്തിന് ഉത്തരം പറയാന്‍ യുഡിഎഫ് നേതൃത്വം ബുദ്ധിമുട്ടും. മാത്രമല്ല എന്തുകൊണ്ട് ഇക്കാര്യം ഇതുവരെയും മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെച്ചു എന്ന ചോദ്യത്തിനു കോണ്‍ഗ്രസ് പാര്‍ട്ടി മറുപടി പറയേണ്ടിവരും. രാഹുല്‍ മാങ്കൂട്ടത്തിലും ആയുള്ള അനൂപിന്റെ അടുത്ത ബന്ധവും ചില സംശയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News