മനു സി രാജൻ ഹൈക്കോടതിയിൽ നൽകിയത് മഗത് യൂണിവേഴ്സിറ്റിയുടെ വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ്

മുൻ യൂത്ത് കോൺഗ്രസ് നേതാവ് വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്തതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. തിരുവനന്തപുരം സ്വദേശി മനു ജി രാജൻ നൽകിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് യൂണിവേഴ്സിറ്റി അധികൃതർ. ബീഹാറിലെ മഗധ് യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് ആണ് ഇയാൾ ഹൈക്കോടതിയിൽ നൽകിയത്.

ALSO READ: ഗവർണർ കലാപത്തിന് ശ്രമിക്കുന്നു, ഇത് മോശപ്പെട്ട പ്രവൃത്തി; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

മുൻ യൂത്ത് കോൺഗ്രസ് നേതാവ് മനു ജി രാജനെതീരെ തിരുവനന്തപുരം സ്വദേശി സച്ചിൻ എ ജി പരാതി നൽകിയ വാർത്ത നേരത്തെ കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു. ഹൈക്കോടതിയിൽ എൻറോൾ ചെയ്യാൻ വ്യാജ മനു ജി രാജൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന്റെ കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. ബീഹാറിലെ മകധ് യൂണിവേഴ്സിറ്റിയുടെതായി മനു ജി രാജൻ എൽ എൽ ബി സർട്ടിഫിക്കറ്റ് വ്യാജമാണ് എന്നാണ് സച്ചിന്റെ പരാതിയിൽ യൂണിവേഴ്സിറ്റി നൽകിയ മറുപടി.

ALSO READ: ഗവർണർ കഥയുണ്ടാക്കി ഹീറോയാകാൻ ശ്രമിക്കുന്നു: മന്ത്രി എ കെ ശശീന്ദ്രൻ

വിവരാവകാശ രേഖകൾ പ്രകാരം ലഭിച്ച മറുപടിയിൽ മഗത് യൂണിവേഴ്സിറ്റിയുടെ എൽഎൽബി സർട്ടിഫിക്കറ്റാണ് മനു ജി രാജൻ ഹൈക്കോടതിയിൽ നൽകിയത് എന്ന് വ്യക്തമാക്കുന്നു. സച്ചിൻ എ ജിയുടെ പരാതിയിൽ പോലീസ് അന്വേഷണവും ബാർ കൗൺസിൽ അന്വേഷണവും പുരോഗമിക്കുകയാണ്. പരാതി നൽകിയതിനെ തൊട്ട് പിന്നാലെ എൻറോൾമെന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലിന് കത്ത് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രധാന കെ എസ് യു യൂത്ത് കോൺഗ്രസ് നേതാവും കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമായിരുന്നു മനു ജി രാജൻ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News