യൂത്ത് കോണ്‍ഗ്രസ് പോര് കോടതിയിലേക്ക്; ഡിസിസി പ്രസിഡന്റിന് വക്കീല്‍ നോട്ടീസ് അയച്ച് സദ്ദാം ഹുസൈന്‍

യൂത്ത് കോണ്‍ഗ്രസ് പോര് കോടതിയിലേക്ക്. പാലക്കാട് ഡിസിസി പ്രസിഡന്റിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈന്‍ വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരായ സസ്പെന്‍ഷന്‍ നടപടി മാനഹാനി ഉണ്ടാക്കിയെന്നും ചെയ്യാത്ത കുറ്റത്തിനാണ് നടപടിയെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. 72 മണിക്കൂറിനകം നടപടി പിന്‍വലിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

Also read- ആറ് മാസം മുന്‍പ് വിവാഹിതരായ ദമ്പതിമാര്‍ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; യുവതിയെ രക്ഷപ്പെടുത്തി

ഷാഫി പറമ്പിലിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ചാണ് മണ്ഡലം പ്രസിഡന്റായിരുന്ന സദ്ദാമിനെ പുറത്താക്കിയത്. സദ്ദാം ഹുസൈന്‍ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്നായിരുന്നു ഡിസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ തന്റെ നോമിനേഷന്‍ ഷാഫി മനപൂര്‍വ്വം തള്ളിയെന്നും ഇത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവണതയാണെന്നുമായിരുന്നു സദ്ദാം ആരോപിച്ചത്.

Also read- പല്ലശ്ശനയിലെ തലകൂട്ടിമുട്ടിക്കല്‍; പൊലീസ് കേസെടുത്തു; തലമുട്ടിച്ചയാളെ അറസ്റ്റ് ചെയ്‌തേക്കും

ബിജെപിയിലെ ഉന്നത നേതാക്കളുമായി ഷാഫി പറമ്പിലിന് രഹസ്യ ബന്ധമുണ്ടെന്ന് സദ്ദാം ഹുസൈന്‍ വിമര്‍ശിച്ചിരുന്നു. ബിജെപിക്കെതിരെ സമരം ചെയ്യരുതെന്ന് പ്രവര്‍ത്തകര്‍ക്ക് ഷാഫി നിര്‍ദേശം നല്‍കി. പാലക്കാട് നഗരസഭ ബിജെപിക്ക് നല്‍കി മണ്ഡലം നിലനിര്‍ത്താന്‍ ധാരാണയുണ്ടാക്കിയെന്നും സദ്ദാം ഹുസൈന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സദ്ദാം ഹുസൈനെതിരായ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News