യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണം; ഗ്രൂപ്പ് യുദ്ധത്തിനിടയിൽ സ്ഥാനമേറ്റെടുത്ത് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ

ഗ്രൂപ്പ് യുദ്ധത്തിന്റെ വേദിയായി കണ്ണൂരിലെ യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്.പുതിയ പ്രസിഡണ്ടിന്റെ സ്ഥാനാരോഹണം നടക്കുന്നതിനിടെ എ ഗ്രൂപ്പും സുധാകര വിഭാഗവും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.അതേ സമയം പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ സുധാകരന്റെ നോമിനി ഫർസീൻ മജീദ് തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ച് സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്കരിച്ചു.

ALSO READ: മൂന്ന് സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; 290 കോടി രൂപ പിടിച്ചെടുത്തു

സുധാകര വിഭാഗത്തെ അട്ടിമറിച്ച് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ച എ ഗ്രൂപ്പ് സ്ഥാനാരോഹണ ചടങ്ങ് ശക്തിപ്രകടനമാക്കി മാറ്റി.പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ സുധാകരന്റെ നോമിനി ഫർസീൻ മജീദ് ചടങ്ങിൽ നിന്നും വിട്ടു നിന്നു.തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ചായിരുന്നു ബഹിഷ്കരണം.കെ സുധാകരന്റെ സാനിധ്യത്തിൽ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നതിനിടെ ഇരു വിഭാഗവും ചേരി തിരിഞ്ഞ് മുദ്രാവാക്യം മുഴക്കി.ഒരു ഭാഗത്ത് ഉമ്മൻ ചാണ്ടിക്കും മറുഭാഗത്ത് കെ സുധാകരനും വേണ്ടിയായിരുന്നു മുദ്രാവാക്യം.

ALSO READ: ഇനി തിരിച്ചുവരവില്ലാത്ത യാത്ര; തലസ്ഥാന നഗരിയില്‍ നിന്ന് കാനത്തിന് വിട; വിലാപയാത്ര ആരംഭിച്ചു

അതേസമയം, കണ്ണൂരിലെ ഗ്രൂപ്പ് പോരിനെക്കുറിച്ചുള്ള മാധ്യമപ്രവവർത്തകരുടെ ചോദ്യത്തിൽ നിന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഒഴിഞ്ഞു മാറി. എ ഗ്രൂപ്പ് പ്രതിനിധിയായ പുതിയ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ സ്ഥാനമേൽക്കുന്ന ചടങ്ങിലേക്ക് മലയോരത്ത് നിന്നുൾപ്പെടെ നൂറു കണക്കിന് എ ഗ്രൂപ്പ് പ്രവർത്തകർ എത്തിച്ചേർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News