കറുത്ത വസ്ത്രം അണിഞ്ഞ് കരിങ്കൊടി പ്രതിഷേധം; കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

കരുനാഗപ്പള്ളിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ചവറ ശക്തികുളങ്ങരയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിനാണ് നടപടി. യൂത്ത് കോൺഗ്രസ് ചവറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി കരുനാഗപ്പള്ളിയിലേക്ക് പോകും വഴിയായിരുന്നു കരിങ്കൊടി പ്രതിഷേധം. കറുത്ത വസ്ത്രം അണിഞ്ഞു കൊണ്ടാണ് മഹിളാ കോൺഗ്രസുകാർ കറുത്ത കൊടിയുമായി എത്തിയത്. ആനന്ദബല്ലിശ്വരം ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു പ്രതിഷേധം.

Also Read; ‘അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് വരേണ്ട’: എൽ കെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും ക്ഷേത്ര ട്രസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News