സ്വർണ്ണക്കടത്ത് സംഘത്തിൽനിന്ന് പണംതട്ടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

സ്വർണക്കടത്ത് സംഘത്തെ കബളിപ്പിച്ച് പണം തട്ടിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. പെരുവള്ളൂർ മണ്ഡലം പ്രസിഡന്റ് തൊട്ടിയൻ മുഹമ്മദ് ഷെരീഫ് (36) ആണ് പിടിയിലായത്.

ALSO READ: നേപ്പാളില്‍ ശക്തമായ ഭൂചലനം, 69 പേർ മരണപ്പെട്ടു

സ്റ്റേഷൻ ജാമ്യം തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് ഷെരീഫ് സ്വർണക്കടത്ത് സംഘത്തിൽനിന്ന് പണം തട്ടിയത്. ഇത്തരത്തിൽ ഒന്നര ലക്ഷം രൂപ ഇയാൾ സംഘത്തിൽനിന്ന് കൈപ്പറ്റി. പൊലീസിന് നൽകാനെന്നു പറഞ്ഞാണ് പണം വാങ്ങിയത്. കരിപ്പൂർ വിമാനത്താവളത്തിലെ കാർഗോയിൽ ജീവനക്കാരനാണ് ഷരീഫ്. കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘത്തിന്റെ പരാതിയിലാണ് അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News