തലസ്ഥാനത്ത് അഴിഞ്ഞാട്ടം തുടർന്ന് യൂത്ത് കോൺഗ്രസ്; വനിതാ പൊലീസിന്റെ വാഹനവും തല്ലിത്തകർത്തു

തിരുവനന്തപുരത്തുണ്ടായ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം തുടർന്ന് പ്രവർത്തകർ. നഗരത്തിന്റെ പലയിടങ്ങളിലായി പൊലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടു. വനിതാ പൊലീസിൻറെ വാഹനം പ്രവർത്തകർ അടിച്ചു തകർത്തു. ഡിസിസി ഓഫീസിനു മുന്നിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് വനിതാ പൊലീസിന് നേരെയും ആക്രമണം അഴിച്ചുവിട്ടത്. പുരുഷ പ്രവർത്തകരാണ് ഇവരെ ആക്രമിച്ചത്. റോഡിലൂടെ പോയ പിങ്ക് പൊലീസ് വാഹനമാണ് പ്രകോപനമില്ലാതെ ഇവർ തകർത്തത്. മൂന്ന് വനിതാ പൊലീസുകാർ വാഹനത്തിൽ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടത്തിയത്.

Also Read; സംഘർഷഭരിതമായി സെക്രട്ടേറിയറ്റ് പരിസരം; തലസ്ഥാനത്ത് പൊലീസിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

അതേസമയം തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിനിടെ പൊലീസിനുനേരെ പ്രവർത്തകർ സംഘർഷമഴിച്ചുവിട്ടു. പൊലീസിന്റെ കയ്യിൽ നിന്നും ഷീൽഡുകൾ പിടിച്ചുവാങ്ങി തകർക്കുകയും ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസിനുനേരെ പ്രവർത്തകർ കല്ലും വടികളും വലിച്ചെറിഞ്ഞു. സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത വാഹനം രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പൊലീസ് വാഹനത്തിനു നേരെ കല്ലെറിഞ്ഞ പ്രവർത്തകർ പൊലീസ് ബസിന്റെ ഗ്ലാസ് അടിച്ചു തകർത്തു. കണ്ടോൺമെൻറ് എസ്ഐ ദിൽജിത്തിന്‌ മുഖത്ത് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പൊലീസിനെ ഭീഷണിപ്പെടുത്തുകയും പ്രകോപിപ്പിക്കാനും ശ്രമിച്ചു.

Also Read; ‘കൈരളിയുടെ ക്ലാസ് വേണ്ട’; മാധ്യമപ്രവർത്തകനോട് രാഹുൽ മാങ്കൂട്ടത്തിന്റെ ആക്രോശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News