മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കുന്ന പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണം തട്ടിയെന്ന് പരാതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കുന്നതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണം തട്ടിയെന്ന് പരാതി. കോഴിക്കോട് ചേളന്നൂരിൽ യൂത്ത് കോൺഗ്രസിനുള്ളിൽ തർക്കം. സംഭവം വിവാദമായതിനെ തുടർന്ന് പരാതി വ്യാജമെന്ന നിഷേധന കുറിപ്പുമായി പരാതിക്കാരൻ രംഗത്തെത്തി.

Also Read; ‘മിഷനറികള്‍ നവോത്ഥാനത്തിന്റെ പേരില്‍ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു…’; ജാതിവ്യവസ്ഥയെ പിന്തുണച്ച് ആര്‍എസ്എസ്

വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ പണസമാഹരണം നടത്തി, വകമാറ്റി ചെലവിട്ടു എന്നതാണ് യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അമൽ ദിവാനന്ദ് രാഹുൽ മാങ്കൂട്ടത്തിനയച്ച പരാതിപറയുന്നത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിൻ്റെ പേരിൽപിരിവെടുത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അശ്വിൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അനസ് എന്നിവർ പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസിൻ്റെ പേരിൽ ദുരിദാശ്വാസ പ്രവർത്തനങ്ങൾക്ക് ചലഞ്ച് കൾ നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

Also Read; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ മോഷണശ്രമം, ചോദ്യം ചെയ്തതോടെ വെട്ടിലായി ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍

എന്നാൽ യൂത്ത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് പരാതിക്ക് പിന്നിലെന്നും ആരോപണം ശരിവെച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നും’ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അശ്വിൻ എടവലത്ത് വ്യക്തമാക്കി. സംഭവം വിവാദമായതോടെ നിഷധകുറിപ്പ് ഇറക്കി പരാതിക്കാരൻ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു നാട് തന്നെ ഒന്നിച്ചു നിൽക്കുമ്പോഴാണ് യൂത്ത് കോൺഗ്രസിനുള്ളിലെ ധനസമാഹരണ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News