യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച് ക്രിമിനൽ കേസ് പ്രതികളും. എറണാകുളം ജില്ലയിലെ നേതാക്കളാണ് കേസുകൾ മറച്ചു വച്ച് മത്സര രംഗത്തുള്ളത്. പ്രായ പരിധി മറികടക്കാൻ വ്യാജരേഖകൾ ഹാജരാക്കി നേതാക്കൾ പട്ടികയിൽ കടന്നു കൂടിയതായും വ്യാപക പരാതി ഉയർന്നു കഴിഞ്ഞു.
യൂത്ത് കോൺ. ഭാരവാഹിത്വത്തിലേക്ക് ക്രിമിനൽ പശ്‌ചാത്തലമുള്ളവർ മത്സരിക്കരുതെന്നാണ് നിബന്ധന. എന്നാൽ അതെല്ലാം കാറ്റിൽ പറത്തി എറണാകുളം ജില്ലയിൽ നിന്ന് രണ്ട് പേരാണ് നിലവിൽ മത്സര രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പിന്‍റെ ജില്ലാ പ്രസിഡന്‍റ് സ്ഥാനാർഥിയും നിലവിലെ എറണാകുളം ബ്ലോക്ക് പ്രസിഡന്റുമായ സിജോ ജോസഫ്,
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനാർഥിയായ നിലവിലെ ജില്ലാ സെക്രട്ടറി ചെറായി പെരുന്തേടത്ത് നോബൽകുമാർ എന്നിവരാണിവർ.
ALSO READ: മണിപ്പൂരില്‍ ബിജെപിയുടെ മേഖല ഓഫീസിനു മുന്നില്‍ ജനങ്ങള്‍ മൃതദേഹവുമായി ഇരച്ചെത്തി, വന്‍ സംഘര്‍ഷം
2022 മാർച്ചിൽ ഇടപ്പള്ളിയിലെ വ്യാപാരിയെ ക്രൂരമായി മര്‍ദിക്കുകയും രണ്ടു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസിൽ ആറാം പ്രതിയാണ് സിജോ. പോണേക്കരയിൽ സൗന്ദര്യവര്‍ധകവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനം നടത്തുന്ന കാസര്‍കോട് ഹോസ്ദുര്‍ഗ് മൈത്രി വീട്ടില്‍ കൃഷ്ണമണിയെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്നത്. നിരവധി കേസുകളിൽപ്രതിയാണ്‌നോബൽകുമാറും.ബ്രഹ്‌മപുരം തീപിടുത്തത്തെ തുടർന്നുണ്ടായ സമരത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദിറിനെയും ജീവനക്കാരെയും മർദ്ദിച്ച കേസിലും ഇരുവരും അറസ്‌റ്റിലായിരുന്നു.
2010ൽ ഡിവൈഎഫ്ഐ വൈപ്പിൻ മേഖലാ കമ്മിറ്റി അംഗം കെ പി അനീഷ് ഉൾപ്പെടെയുള്ളവരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പറവൂർ അഡീഷണൽ സെഷൻസ് കോടതി നോബൽ കുമാറിനെ ഏഴുവർഷം തടവിന് ശിക്ഷിച്ചതാണ്. ചെറായി ഗൗരീശ്വരത്തെ ക്രിമിനൽസംഘാംഗമായ നോബൽ മലബാറിൽ കുഴൽപ്പണക്കേസിൽ പ്രതിയായി 95 ദിവസം ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തെച്ചൊല്ലി യൂത്ത് കോൺ. നേതൃത്വത്തിനിടയിൽ തന്നെ കല്ലുകടി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒദ്യോഗിക പ്രതികരണത്തിന് ഇതുവരെ ആരും മുന്നോട്ടുവന്നിട്ടില്ല.
ALSO READ: ‘സമാനതകളില്ലാത്ത തിരിച്ചുവരവ്’; മാമന്നന്‍ റിലീസിന് പിന്നാലെ വടിവേലുവിന് അഭിനന്ദന പ്രവാഹം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here