യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പരാതികള്‍. പൊലീസ് മേധാവിക്കും ദേശീയാന്വേഷണ ഏജന്‍സിക്കുമടക്കം പരാതികള്‍ ലഭിച്ചു. പൊലീസ് മേധാവിക്ക് ലഭിച്ച പരാതികള്‍ അന്വേഷണത്തിനായി തൃശൂര്‍ കമ്മീഷണര്‍ക്ക് ന്വേഷണത്തിനായി കൈമാറി.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്. ആപ്പിന്റെ സഹായത്തോടെ നിര്‍മ്മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുപയോഗിച്ച് കള്ളവോട്ടുകള്‍ വ്യാപകമായി ചെയ്തതായി പരാതിയുയര്‍ന്ന അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ പരാതി പുറത്തുവന്നതോടെയാണ് കള്ളവോട്ടും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമടക്കമുള്ള വിവരങ്ങള്‍ വ്യക്തമാകുന്നത്.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നേകാല്‍ ലക്ഷത്തോളം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും അര്‍ഹരായ പലരുടെയും വോട്ടുകള്‍ അസാധുവാക്കിയെന്നും സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 1.86 ലക്ഷം വോട്ടുകള്‍ അസാധുവാക്കി നിര്‍ത്തിയിരുന്നു. കള്ളവോട്ടിന്റെ പിഎന്‍ആര്‍ നമ്പര്‍ തെരഞ്ഞെടുപ്പ് നടത്തിയ ഏജന്‍സിക്ക് നല്‍കി ഈ വോട്ടുകള്‍ നിലനിര്‍ത്തുകയായിരുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ഥികള്‍ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതേസമയം, പൊലീസ് അന്വേഷണം തുടങ്ങുന്നതോടെ നേതാക്കള്‍ വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടി വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here