യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പ് തടഞ്ഞതിനെതിരെ സംസ്ഥാന നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. വാദം പൂര്‍ത്തിയായ കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് വിധി പറയുക.
Also Read: അവിശ്വാസ പ്രമേയ ചര്‍ച്ച; മോദി ഇന്ന് മറുപടി പറയും
യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായാണ് സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നേതാക്കള്‍ കോടതിയെ സമീപിച്ചത്. IYC വിത്ത് ആപ്പ് വഴി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വലിയ സാമ്പത്തിക ക്രമക്കേടും ഇവര്‍ ആരോപിച്ചിരുന്നു. ഓണ്‍ലൈനായി മൊബൈല്‍ ആപ്പ് വഴി നടത്തുന്ന തെരഞ്ഞെടുപ്പിന് സുതാര്യത ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ നടപടി നിര്‍ത്തി വയ്ക്കണമെന്നവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവും കിണാശേരി മണ്ഡലം പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഷഹബാസ് വടേരി, യൂത്ത് കോണ്‍ഗ്രസ് അംഗം കെ ടി സിയാദ് എന്നിവര്‍ കോടതിയെ സമീപിച്ചത്.
Also Read: ഹരിയാനയില്‍ ഇടത് നേതാക്കള്‍ ഇന്ന് സന്ദര്‍ശനം നടത്തും
ഹര്‍ജി പരിഗണിച്ച കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി, തെരഞ്ഞെടുപ്പ് തടഞ്ഞു കൊണ്ട് ജൂണ്‍ 27 ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു ഇതിനെതിരെ സംസ്ഥാന നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദമായ വാദം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് , ദേശീയ കമ്മിറ്റി , സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി എന്നിങ്ങനെ 7 എതിര്‍ കക്ഷികളില്‍ നിന്നായി കോടതി വിശദീകരണം തേടി. ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കിയതല്ല സംഘടനയുടെ ഭരണഘടനയെന്ന് ഷാഫി പറമ്പിലും സംസ്ഥാന കമ്മിറ്റിയും വാദിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ഭരണഘടന ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ഭരണഘടന ഭേദഗതിയുടെ മിനുട്‌സുകളാണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് കോടതി വിധി പറയും. അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ മേല്‍ കോടതിയെ സമീപിക്കുമെന്ന് ഇരു വിഭാഗവും അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here