യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് സ്റ്റേ തുടരും

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് സ്റ്റേ തുടരും. തെരഞ്ഞെടുപ്പ് തടഞ്ഞതിനെതിരെ എതിര്‍കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജി വിശദമായ വാദത്തിനായി നാളേയ്ക്ക് മാറ്റി. ഹര്‍ജി പരിഗണിച്ച കോഴിക്കോട്പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് വിശദമായ വാദത്തിനായി നാളേയ്ക്ക് മാറ്റിയത്. പരാതിക്കാരന്‍ഷഹബാസ് സമര്‍പ്പിച്ച ഭരണഘടന ആധികാരികമല്ലെന്നും പുതിയ ഭരണഘടന പ്രകാരം ഐ വൈ സി വിത്ത്ആപ്പ് വഴി തെരഞ്ഞെടുപ്പ് നടത്താമെന്നുമായി യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാദം.

Also Read: BSNL പെൻഷൻകാർ കൂട്ട ധർണ നടത്തി

എന്നാല്‍ഭരണഘടന ആധികാരികമല്ലെന്ന് പറയുന്നവര്‍ എന്തുകൊണ്ട് യഥാര്‍ത്ഥ രേഖ ഹാജരാക്കുന്നില്ലെന്ന്പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ.മുനീര്‍ അഹമ്മദ് ചോദിച്ചു. ഏഴ് എതിര്‍കക്ഷികള്‍ക്ക്‌നോട്ടീസ് നല്‍കിയതില്‍ രണ്ടു പേരുടെ അഭിഭാഷകര്‍ മാത്രമാണ്
ഇന്ന് കോടതിയില്‍ ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News