തലസ്ഥാനത്ത് അക്രമത്തിന് പദ്ധതിയിട്ട് യൂത്ത് കോണ്‍ഗ്രസ്

തലസ്ഥാനത്ത് അക്രമത്തിന് പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ മറവിലാണ് തലസ്ഥാനത്ത് അക്രമത്തിന് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖാ കേസിലെ വിവാദങ്ങള്‍ വഴി മാറ്റുകയാണ് ലക്ഷ്യം.

READ ALSO:ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇല്ല; താക്കീതില്‍ ഒതുക്കി കെപിസിസി

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പൊലീസിന് മുന്നില്‍ ഹാജരാകും. നാളെ സെക്രട്ടേറിയറ്റ് സമരവും യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നഗരത്തില്‍ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം. ചോദ്യം ചെയ്യല്‍ നീണ്ടാല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനും നീക്കമുണ്ടെന്നാണ് സൂചന. തലസ്ഥാനത്ത് അക്രമത്തിന് ശ്രമമെന്ന് പൊലീസിനും രഹസ്യവിവരം ലഭിച്ചു.

READ ALSO:സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തീയതി; പരാതിയും നൽകാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News