ഡിസിസി പ്രസിഡന്റിനെ ഒഴിവാക്കി യൂത്ത്‌ കോൺഗ്രസ്‌ പരിപാടി; ടി സിദ്ധിഖിനെതിരെ വയനാട്‌ ഡി സി സിയിൽ കലാപം

യൂത്ത് കോൺഗ്രസ്‌ സമരത്തെ ചൊല്ലി വയനാട്ടിൽ ഗ്രൂപ്പ്‌ യുദ്ധം. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യാനിരുന്ന കുഞ്ഞോ- വിലങ്ങാട് – വടകര പാതയ്ക്ക് വേണ്ടിയുള്ള ജനകീയ സദസ് ഗ്രൂപ്പ് പോര് കാരണം നേരത്തേ മാറ്റിയിരുന്നു. യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ച ജനകീയ സദസ് ഐ ഗ്രൂപ്പ് ശക്തി തെളിയിക്കുവാനുള്ള അവസരമാക്കിയതോടെ വൻ ഭിന്നതയാണ്‌ ജില്ലാ കോൺഗ്രസിൽ.

Also read:‘വോട്ട് പിടിക്കുന്നതിന്റെ തിരക്കിൽ ഭൂമി അളന്നില്ല’: റവന്യൂ – വിജിലൻസ് റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ

ജനുവരി 26ന്‌ വീണ്ടും നടത്താൻ തീരുമാനിച്ച ജനകീയ സദസിന്റെ പേരിൽ നിയോജകമണ്ഡലം കമ്മിറ്റി പോസ്റ്റർ പ്രസിദ്ധീകരിച്ചപ്പോൾ വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉൾപ്പെടെയുള്ള പ്രമുഖനേതാക്കളെ ഒഴിവാക്കിയതാണ്‌ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ഡിസിസി പ്രസിഡന്റിനെ അംഗീകരിക്കാതെ മുന്നോട്ടുപോകുന്ന യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിന്‌ ടി സിദ്ധിഖ്‌ എം എൽ എ യുടെ പിന്തുണയുണ്ടെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

Also read:സൗദിയിൽ ഇനി ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രം; മാർഗ നിർദേശം പുറപ്പെടുവിച്ചു

ഇതേതുടർന്ന് കുഞ്ഞോത്ത് വിളിച്ചു ചേർത്ത സമരസമിതിയുടെ മീറ്റിംഗിൽ പോലും പല കോൺഗ്രസ് നേതാക്കളും പങ്കെടുക്കാതെ പ്രതിഷേധിച്ചു. പുനഃസംഘടനമുതൽ ഭിന്നത നിലനിൽക്കുന്ന ജില്ലാ കോൺഗ്രസിൽ പ്രശ്നപരിഹാരത്തിന്‌ നേതൃത്വം ഇടപെട്ടില്ലെങ്കിൽ അത്‌ പൊട്ടിത്തെറിയിലേക്ക്‌ നീങ്ങിയേക്കും. ലോക്സഭാ തെരെഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിലും രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ നടക്കുന്ന ഗ്രൂപ്പ്‌ ഭിന്നതകൾ നേതൃത്വത്തിന്‌ തലവേദന സൃഷ്ടിക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News