തിരുവനന്തപുരം തരൂരിന് വിമതൻ; യൂത്ത് കോൺഗ്രസ്സ് വിമത വിഭാഗം നേതാവ് നാമനിർദേശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ്സ് വിമത വിഭാഗം നേതാവ് നാമനിർദേശ പത്രിക സമർപ്പിച്ചു. രാജി വെച്ച യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ആണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. യുവാക്കളെ പാർട്ടി പരിഗണിച്ചില്ല എന്ന് ഷൈൻ ലാൽ. എന്തു സമ്മർദ്ദം ഉണ്ടായാലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഷൈൻ ലാൽ പറഞ്ഞു. വിവിധ മേഖലകളിൽ നിന്ന് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്.

Also Read: പൊതു വിതരണ സംവിധാനത്തിൽ ഒരാൾക്ക് 10 കിലോ ധാന്യം; 5 കിലോ സൗജന്യമായും, 5 കിലോ സബ്‌സിടി നിരക്കിലും: പ്രകടന പത്രികയിൽ സിപിഐഎം

ഒത്തുതീർപ്പിന് വഴങ്ങില്ല. നാമനിർദ്ദേശപത്രിക പിൻവലിക്കില്ല. യൂത്ത് കോൺഗ്രസിലെയും കോൺഗ്രസിലെയും സമാന അഭിപ്രായമുള്ളവരുടെ പിന്തുണ തനിക്കൊപ്പം ഉണ്ടെന്നും ഷൈൻ ലാൽ പറഞ്ഞു.

Also Read: ജാതി സര്‍വ്വേ നടപ്പാക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവന നിര്‍ത്തലാക്കും; പ്രകടന പത്രികയില്‍ സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News