യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷാഫി പറമ്പിൽ, എം വിൻസന്റ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ രണ്ടും മൂന്നും, നാലും പ്രതികൾ. കലാപാഹ്വാനത്തിന് അടക്കം ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: നോയിഡയിലെ 40 സ്‌കൂളുകളിൽ 50 ശതമാനത്തിൽ താഴെ ഹാജർ, അധ്യാപകർക്ക് നോട്ടീസ്
തിരുവനന്തപുരം കന്റോൺമെന്റ്, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലാണ് കേസടുത്തത്. കന്റോൺമെന്റ് സ്റ്റേഷനിൽ 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന മുന്നൂറോളം പേരെ പ്രതിചേർക്കും. പിഡിപിപി ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. പൊലീസിനെ ആക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘംചേരൽ എന്നിവയും കുറ്റങ്ങൾ. ഇതിൽ പിങ്ക് പൊലീസ് വാഹനം അടിച്ചുതകർത്തതിനും കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here